Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inter-state Financial Frauds

അ​ന്ത​ർ​സം​സ്ഥാ​ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ: അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണോ? സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഒ​ന്നി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ സം​സ്ഥാ​ന പോ​ലീ​സാ​ണോ അ​തോ സി​ബി​ഐ ആ​ണോ അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്ന നി​ർ​ണാ​യ​ക നി​യ​മ​പ്ര​ശ്നം പ​രി​ശോ​ധി​ക്കാ​നൊ​രു​ങ്ങി സു​പ്രീം​കോ​ട​തി. ത​മി​ഴ്‌​നാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള 'യൂ​ണി​വേ​ഴ്സ​ൽ ട്രേ​ഡിം​ഗ് സൊ​ല്യൂ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്' എ​ന്ന ക​മ്പ​നി ന​ട​ത്തി​യ 1,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​നീ​ക്കം.

കോ​യ​മ്പ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി 12% വാ​ർ​ഷി​ക പ​ലി​ശ​യും 10% മാ​സ വ​രു​മാ​ന​വും വാ​ഗ്ദാ​നം ചെ​യ്ത് കേ​ര​ളം, ത​മി​ഴ്‌​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 73,000 നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് 1,000 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. 2019-ലാ​ണ് ക​മ്പ​നി തി​രി​ച്ച​ട​വ് മു​ട​ക്കി​യ​ത്.

ഈ ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലു​ള്ള കേ​സു​ക​ൾ നി​ല​വി​ൽ സി​ബി​ഐ ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് അ​വി​ടു​ത്തെ ഇ​ക്ക​ണോ​മി​ക് ഒ​ഫ​ൻ​സ് വിം​ഗ് ആ​ണ്. അ​ന്വേ​ഷ​ണം പ​ല ഏ​ജ​ൻ​സി​ക​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് നീ​തി​പൂ​ർ​വ്വ​മാ​യ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും, അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള കേ​സു​ക​ളി​ൽ സം​സ്ഥാ​ന പോ​ലീ​സി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2019-ലെ '​ബാ​നിം​ഗ് ഓ​ഫ് അ​ൺ​റെ​ഗു​ലേ​റ്റ​ഡ് ഡെ​പ്പോ​സി​റ്റ് സ്കീം​സ്' നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം വ​ലി​യ ത​ട്ടി​പ്പു​ക​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി ത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മോ എ​ന്നാ​ണ് കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഫെ​ബ്രു​വ​രി ആ​റി​ന് ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

 

Latest News

Corehub Up